22 November Friday

യുവത്വത്തിന്റെ ജീവിതദർശനങ്ങളുമായി തിങ്കളാഴ്‌ച അഞ്ചു ക്യാമ്പസ് ചിത്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

ഹിതം എന്ന ചിത്രത്തിൽ നിന്ന്

തിരുവനന്തപുരം > കലാലയ പ്രതിഭകളുടെ നിരീക്ഷണങ്ങളും ചിന്തകളും ആധാരമാക്കി രൂപപ്പെടുത്തിയ അഞ്ചു ക്യാമ്പസ് ചിത്രങ്ങൾ തിങ്കളാഴ്‌ച രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ പ്രമേയമാക്കി  ജിതിൻ ജി, പ്രമോദ് എസ്, വിഘ്നേഷ് എ ഭാസ്കർ, നമിത് വേണുഗോപാൽ, സെബിൻ മാർട്ടിൻ എന്നിവർ ഒരുക്കിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. നിള തിയേറ്ററിൽ രാവിലെ ഒൻപതിനാണ് പ്രദർശനം.

ഏകാന്ത ജീവിതം അതിജീവിക്കാൻ ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കുന്ന യുവതിയുടെ ജീവിതമാണ് പ്രമോദ് എസ് ഒരുക്കിയ മട്ടൺ കട്ടറിന്റെ പ്രമേയം. ഐവിഎഫ് ചികിത്സകളിലൂടെ കടന്നുപോകുന്ന ദമ്പതിമാരുടെ ജീവിത മുഹൂർത്തങ്ങളാണ് ഫെബിൻ മാർട്ടിൻ സംവിധാനം ചെയ്ത ഹിതം പങ്കുവയ്ക്കുന്നത്.

പുരുഷന്മാരുടെ വിവിധ ജീവിതഘട്ടങ്ങൾ പ്രമേയമാക്കിയ ഫേയ്സസ്‌ (ജിതിൻ ജി), കുട്ടിക്കാലം മുതൽ ലൈംഗിക ചൂഷണത്തിന് വിധേയനാകുന്ന യുവാവിന്റെ കഥ പറയുന്ന സൊസൈറ്റി ബാർക്സ് (വിഘ്‌നേഷ് എ ഭാസ്‌കർ), ധ്വനി (നമിത് വേണുഗോപാൽ) എന്നീ ചിത്രങ്ങളും ക്യാംപസ് ഫിലിംസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top