23 December Monday

ഐഡിഎസ്എഫ്എഫ്കെ; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ചൊവ്വാഴ്ച മുതൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024
തിരുവനന്തപുരം > കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി  2024 ജൂലൈ 26 മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 16മത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ (ഐഡിഎസ്എഫ്എഫ്കെ) പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ജൂലൈ 16 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. https://registration.iffk.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് രജിസ്‌ട്രേഷന്‍. 
 
പൊതു വിഭാഗത്തിന് ജിഎസ്ടി ഉള്‍പ്പെടെ 590 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ജൂലൈ 16 ന് രാവിലെ മുതല്‍ കൈരളി തിയേറ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെല്‍ മുഖേന ഓഫ് ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഡോക്യുമെന്ററി, ഹ്രസ്വചിത്ര വിഭാഗങ്ങളിലായി 300 ലധികം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top