22 December Sunday

ഐഡിഎസ്എഫ്എഫ്കെ: ക്യാമ്പസ് ഫിലിംസ് വിഭാഗത്തിൽ എട്ടു ചിത്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024
തിരുവനന്തപുരം > തിരുവനന്തപുരത്ത് വെള്ളിയാഴ്ച ആരംഭിച്ച രാജ്യാന്തര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ക്യാമ്പസ് ഫിലിംസ് വിഭാഗത്തിൽ എട്ടു ചിത്രങ്ങൾ പ്രദർശിപ്പിക്കും. വ്യത്യസ്ത സാഹചര്യങ്ങളിൽ യുവാക്കൾ നേരിടുന്ന പ്രശ്നങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രങ്ങളാണിവ.
 
നിയോ ഫിലിം സ്കൂളിന്റെ പ്രൊഡക്ഷനിൽ എത്തുന്ന നസീം നംഷാദിന്റെ എന്റെ യാത്രക്കിടയിൽ (അമിഡ്സ്ററ് മൈ ജേർണി) നാസി എന്ന യുവാവിന്റെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങൾ ആവിഷ്കരിക്കുന്നു. ജെഫിൻ ചീരൻ റെജിയുടെ ഫോർ എവർ ബ്ലൂസ് ഒരു ട്രോമാ സപ്പോർട്ട് ഗ്രൂപ്പിൽ വച്ച് കണ്ടുമുട്ടുന്ന ദിയയുടെയും നിഹാലിന്റെയും ജീവിതമാണ് ഇതിവൃത്തമാക്കുന്നത്. 
 
വസ്ത്രധാരണത്തിന്റെ പേരിൽ സമൂഹത്തിൽ നിന്ന് ദുരനുഭവങ്ങൾ നേരിടുന്ന യുവാവിന്റെ കഥ പ്രമേയമാക്കിയ വിഘ്നേഷ് എ ഭാസ്കറിന്റെ സൊസൈറ്റി ബാർക്സ്, ഫെബിൻ മാർട്ടിൻ സംവിധാനം ചെയ്ത ഹിതം (ദി ചോയ്സ്), പ്രമോദ് സച്ചിദാദാനന്ദന്റെ മട്ടൺ കട്ടർ, ജിതിൻ ജി യുടെ 'ഫെയ്സസ്', വേദ് പ്രകാശിന്റെ 'ദി ഷർട്ട്' എന്നീ ചിത്രങ്ങളും ക്യാമ്പസ് ഫിലിംസ് വിഭാഗത്തിൽ ഉൾപ്പെടുന്നു. ധ്വനി (ദി സൗണ്ട് ഓഫ് മെമ്മറീസ്) എന്ന നമിത് വേണുഗോപാൽ ചിത്രം നാഗരികതയും പഴമയും ഇടകലർത്തിയ ഹ്രസ്വചിത്രമാണ്. 2024 ജൂലൈ 26 മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top