23 December Monday

ഐഡിഎസ്എഫ്എഫ്കെ: ഷോർട് ഫിക്‌ഷൻ മത്സരത്തിൽ 30 ചിത്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

എ സേക്രഡ് ലലബി

തിരുവനന്തപുരം > കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ജൂലൈ 26 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന പതിനാറാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ 30 ചിത്രങ്ങൾ ഷോർട്‌ ഫിക്‌ഷൻ വിഭാഗത്തിൽ മത്സരിക്കും. വിവിധ ഇന്ത്യന്‍ ഭാഷകളിൽ നിന്നായി നിരവധി സംവിധായകരുടെ ഹ്രസ്വചിത്രങ്ങൾ മത്സരരംഗത്തുണ്ട്.

ലക്കി ഡോഗ്

ലക്കി ഡോഗ്

ഏഴ് മലയാള ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ മത്സരിക്കുക. ലക്കി ഡോഗ്, യൂണികോണ്‍ ലേഡി എന്നീ അനിമേഷൻ ചിത്രങ്ങളും ഈ വിഭാഗത്തിലുൾപ്പെടുന്നു. മത്സര വിഭാഗത്തിലെ എല്ലാ ചിത്രങ്ങളും കൈരളി തിയറ്ററിലാണ് പ്രദർശിപ്പിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top