26 December Thursday

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

കുമളി > ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ മരിച്ചു. കുമളിയില്‍ അറുപ്പത്തിയാറാം മൈലിൽ രാത്രി എട്ടരയോടെയായിരുന്നു സംഭവം. കാറിന്റെ ഡ്രൈവറാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പീരുമേട്ടിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. മൃതദേഹം വണ്ടിപ്പെരിയാര്‍ താലൂക്ക് ആശുപത്രിയിലേക്ക്‌ മാറ്റിയതായി പൊലീസ് അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top