23 November Saturday

ഇടുക്കിയിൽ 
ശേഷിയുടെ 
71.36% വെള്ളം

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024


ഇടുക്കി
ഇടുക്കി ജലസംഭരണിയിൽ ആകെ ശേഷിയുടെ 71.36 ശതമാനം വെള്ളം. പദ്ധതി പ്രദേശത്ത്‌ തുലാമഴ കാര്യമായി പെയ്‌തില്ല. കഴിഞ്ഞദിവസം രണ്ടു മില്ലീമീറ്റർ മഴയേ ലഭിച്ചുള്ളു.  എന്നാൽ ജില്ലയുടെ മറ്റു പ്രദേശങ്ങളിൽ മഴ കനക്കുന്നുണ്ട്‌. 2377.56 അടിയാണ്‌ ജലനിരപ്പ്‌. കഴിഞ്ഞവർഷം ഇതേദിവസത്തേക്കാൾ 22.32 അടിയുടെ വർധന ഇത്തവണയുണ്ട്‌. 2023ൽ 2355.24 അടിയായിരുന്നു ജലനിരപ്പ്‌. ശേഷിയുടെ 50.27 ശതമാനം. ഒരുദിവസം സംഭരണിയിലേക്ക്‌ 56.80 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകിയെത്തുമ്പോൾ വൈദ്യുതോൽപാദനശേഷം 12.706 ലക്ഷം ഘനമീറ്റർ മലങ്കര ഡാമിലെത്തുന്നുണ്ട്‌. മൂലമറ്റത്ത്‌ വൈദ്യുതോൽപാദനം കുറച്ചു. ശനിയാഴ്‌ച 1.889 ദശലക്ഷം യൂണിറ്റാണ്‌ ഉൽപാദിപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top