23 November Saturday

‘ചിന്ന ചിന്ന ആശൈ’ നൽകും പെരിയ പുഞ്ചിരി; സമ്മാന പദ്ധതിയുമായി ഇടുക്കി ജില്ലാ ഭരണകൂടം

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

പ്രതീകാത്മകചിത്രം

ഇടുക്കി > സനാതരാണീ കുട്ടികൾ, അവരുടെ മനസ്സും ജീവിതവും തളിരിടട്ടെ. സന്തോഷത്തിന്റെയും സംതൃപ്‌തിയുടെയും നറുമലരുകൾ വിരിയിക്കാൻ കൈകോർക്കാം. ഇടുക്കി ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലുള്ള ആയിരത്തിലധികം കുട്ടികളുടെ ചുണ്ടിൽ പുഞ്ചിരിവിരിയിക്കാൻ "ചിന്ന ചിന്ന ആശൈ" പദ്ധതിയുമായി ജില്ലാ ഭരണം രംഗത്ത്‌.

ശിശുദിനത്തോടനുബന്ധിച്ച് പതിനെട്ട് വയസുവരെയുള്ള 1084 കുട്ടികൾക്ക് പൊതുജനങ്ങളുടെ സഹകരണത്തോടെ സമ്മാനങ്ങൾ നൽകുന്നതാണ് പദ്ധതിയെന്ന് ജില്ലാ കലക്ടർ വി വിഗ്നേശ്വരി പറഞ്ഞു. ഒരു കുട്ടിയുടെ ആഗ്രഹം സ്പോൺസർ ചെയ്യപ്പെട്ടുകഴിഞ്ഞാൽ, കുട്ടിയുടെ ഐഡി അടക്കമുള്ള വിവരങ്ങൾ ലിസ്റ്റിൽനിന്നും ഒഴിവാകുന്നരീതിയിലാണ് വെബ്‌പേജ് സജീകരിച്ചിട്ടുള്ളത്. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലാഭരണം പദ്ധതി നടപ്പാക്കുന്നത്.
 
കുഞ്ഞാഗ്രഹങ്ങൾ 
സാധിച്ചുകൊടുക്കാം
 
വനിതാ ശിശുവികഇടുക്കിസന വകുപ്പിന്റെ അംഗീകാരമുള്ള ജില്ലയിലെ 43 ചൈൽഡ് ഹോമുകളിലുള്ള കുട്ടികളിൽനിന്നും ആവശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. പതിനെട്ട് വയസ്സിന് താഴെയുള്ള 644 പെൺകുട്ടികളും 444 ആൺകുട്ടികളുമാണുള്ളത്. വിവിധ കാരണങ്ങളാൽ ചൈൽഡ് ഹോമുകളിലെത്തിയവരുടെ ചെറിയ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ കഴിവുള്ളവർ മുന്നോട്ടവരണമെന്ന് കലക്ടർ അഭ്യർഥിച്ചു.
 
സമ്മാനം നൽകാൻ താൽപ്പര്യമുള്ളവർക്ക് ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റായ idukki.nic.in സന്ദർശിച്ച് കുട്ടികളുടെ ആഗ്രഹങ്ങൾ കാണാം. ഹോം പേജിലെ ബാനറോ നോട്ടീസ് ടാബിലെ അറിയിപ്പുകൾ ഓപ്‌ഷനോ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഗൂഗിൾ ഫോമിൽ ചൈൽഡ് ഹോമുകളുടെ പേര് വിവരങ്ങളുണ്ട്. ഇതിൽനിന്നും താൽപ്പര്യമുള്ള സ്ഥാപനങ്ങളെ സെലക്ട് ചെയ്താൽ ചൈൽഡ് ഹോമിലെ എല്ലാ കുട്ടികളുടെയും വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് ലഭിക്കും. ആ പേജിൽ കുട്ടികളുടെ പേര് വെളിപ്പെടുത്താതെ കുട്ടിയുടെ ഐഡി നമ്പറും വയസും ജൻഡറും ആഗ്രഹവും രേഖപ്പെടുത്തിയിട്ടുണ്ടാകും. സമ്മാനം നൽകാൻ താൽപ്പര്യമുള്ളവർക്ക് ഒന്നോ അതിൽ കൂടുതലോ കുട്ടികളെ സെലക്ട് ചെയ്യാം. തുടർന്ന് തങ്ങളുടെ പേര്, ഫോൺ നമ്പർ , വിലാസം എന്നിവ നൽകണം. 
 
സമ്മാനം 
കുട്ടികളിലെത്തിക്കാം
 
സമ്മാനം കുട്ടികളിലെത്തിക്കുന്നതിന് മൂന്ന് രീതികൾ സ്വീകരിക്കാം. ശിശുദിനത്തിൽ ജില്ലാ ശിശുസംരക്ഷണ സമിതി അനുവദിക്കുന്ന സമയത്ത് അതത് ചൈൽഡ് ഹോമുകളിൽ നേരിട്ടെത്തി കുട്ടികൾക്ക് സമ്മാനം കൈമാറാം. അല്ലെങ്കിൽ സെലക്ട് ചെയ്യുന്ന കുട്ടിയുടെ ഐഡി നമ്പറും ജനനത്തീയതിയും രേഖപ്പെടുത്തി അതത് ചൈൽഡ് ഹോമിലേക്ക് കൊറിയർ ചെയ്യാം. ചൈൽഡ് ഹോമുകളുടെ മേൽവിലാസം വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. പുറമെ  ജില്ലയിലെ അഞ്ച് താലൂക്ക് ഓഫീസുകളിലോ കലക്ടറേറ്റിൽ സജ്ജീകരിച്ചിട്ടുള്ള  കൺട്രോൾ റൂമിലോ നേരിട്ട് എത്തിക്കാം. സമ്മാനപ്പൊതിയുടെ പുറത്ത് ചൈൽഡ് ഹോമിന്റെ പേര്, കുട്ടിയുടെ ഐഡി നമ്പർ, ജനനത്തീയതി എന്നിവ രേഖപ്പെടുത്തണം. 
 
പദ്ധതി സംബന്ധിച്ച പൊതുജനങ്ങളുടെ സംശയങ്ങൾക്ക് 9656402182 എന്ന നമ്പറിൽ വാട്സ്‌ ആപ്പ് സന്ദേശം അയക്കാം. ചൈൽഡ് ഹോമുകളിലെ എല്ലാ കുട്ടികൾക്കുമായി പൊതുവിൽ പ്രയോജനപ്പെടുത്താവുന്ന,  പ്രായത്തിനനുസരിച്ചുള്ള സൈക്കിൾ, ടി വി പോലുള്ള സമ്മാനങ്ങൾ കലക്ടറേറ്റിലെയോ, താലൂക്ക് ഓഫീസുകളിലെയോ കൺട്രോൾ റൂമിൽ നേരിട്ടെത്തിക്കാമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
 
ഒരു  കുട്ടിയുടെ ആഗ്രഹം സ്പോൺസർ ചെയ്യപ്പെട്ടുകഴിഞ്ഞാൽ, കുട്ടിയുടെ ഐഡി അടക്കമുള്ള വിവരങ്ങൾ ലിസ്റ്റിൽനിന്നും ഒഴിവാകുന്നരീതിയിലാണ് വെബ്‌പേജ് സജീകരിച്ചിട്ടുള്ളത്. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലാഭരണം  പദ്ധതി നടപ്പാക്കുന്നത്. അന്വേഷണങ്ങൾക്ക്: വാട്സ്‌ ആപ്പ് 9656402182.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top