19 December Thursday

രഞ്ജിത്തിനെതിരെ പരാതിയുണ്ടെങ്കിൽ നടപടി: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

തിരുവനന്തപുരം > ആര്‌ തെറ്റുചെയ്‌താലും സംരക്ഷിക്കില്ലെന്ന്‌ മന്ത്രി സജി ചെറിയാൻ. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പാണെന്നും അദ്ദേഹം ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

നടി പറഞ്ഞ കാര്യങ്ങളിലെ നിയമവശം പരിശോധിക്കുമെന്ന്‌ മന്ത്രി സജി ചെറിയാൻ ചെങ്ങന്നൂരിൽ മാധ്യമപ്രവർത്തകരോട്‌ വ്യക്തമാക്കി. പരാതി രേഖാമൂലം തന്നാൽ ശക്തമായ നടപടിയെടുക്കും. നടിയുടെ ആരോപണവും അതിന്‌ രഞ്ജിത് നൽകിയ മറുപടിയുമാണ്‌ ഇപ്പോൾ സർക്കാരിന്റെ മുന്നിലുള്ളത്‌.  കുറ്റം ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top