23 December Monday

പൊതുസ്ഥലത്ത് അനധികൃത മാലിന്യ നിക്ഷേപം; സർക്കാർ നടപടികൾ കർശനമാക്കി: എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

തിരുവനന്തപുരം > അനധികൃതമായി മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്ന പ്രശ്നത്തിൽ സർക്കാർ നടപടികൾ കർശനമാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ മന്ത്രി എം ബി രാജേഷ് അറിയിച്ചു. അനധികൃതമായി മാലിന്യം ശേഖരിച്ച് പൊതുസ്ഥലത്ത്  തള്ളുന്ന ഏജൻസികൾക്കെതിരെ സംസ്ഥാന വ്യാപകമായി നടപടി സ്വീകരിക്കും.

തിരുവനന്തപുരത്ത് ഇത്തരക്കാരെ യുദ്ധകാലാടിസ്ഥാനത്തിൽ പിടികൂടാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.വലിയ തോതിൽ മാലിന്യം സൃഷ്ടിക്കുന്ന സ്ഥാപനങ്ങളെ പ്രത്യേകം നിരീക്ഷിക്കും. നടപടികളെടുക്കുന്നതിൽ പൊലീസിന്റെ സഹകരണവും ഉറപ്പാക്കും.

തിരുവനന്തപുരത്ത് രാത്രിയിലുൾപ്പെടെ നഗരസഭയുടെയും പൊലീസിന്റെയും പ്രത്യേക സംഘങ്ങൾ പട്രോളിംഗ് നടത്തും. മാലിന്യ പ്രശ്നത്തിലെ കേസുകളിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും സമ്മർദത്തിന് വഴങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top