21 November Thursday

ഐഎംഡിബി ജനപ്രിയ സിനിമ : മുൻനിരയിൽ മഞ്ഞുമ്മൽ ബോയ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024


കൊച്ചി
സിനിമകൾ, ടിവി ഷോകൾ, സെലിബ്രിറ്റികൾ എന്നിവയെക്കുറിച്ചുള്ള ജനപ്രിയവും ആധികാരികവുമായ സ്രോതസ്സായ ഐഎംഡിബിയുടെ റാങ്കിങ്ങില്‍ (www.imdb.com / ഇ​ന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്) 2024ൽ ഇതുവരെ ഇറങ്ങിയവയിൽ ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യൻ സിനിമകളിൽ മഞ്ഞുമ്മൽ ബോയ്‌സ് രണ്ടാംസ്ഥാനത്ത്. പ്രേക്ഷകപ്രീതി നേടിയ മലയാളം ചിത്രങ്ങളായ പ്രേമലു, ആവേശം എന്നീ ചിത്രങ്ങളും ആദ്യ പത്തിൽ ഇടംനേടി. ബോക്‌സ് ഓഫീസിൽ ഹിറ്റായി ഇപ്പോഴും തിയറ്ററുകളിൽ കുതിപ്പ് തുടരുന്ന കൽക്കി 2898- എഡിയാണ് പട്ടികയിൽ ഒന്നാംറാങ്കിങ്ങിൽ. "ലോകമെങ്ങുമുള്ള പ്രേക്ഷകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും സന്തോഷം അറിയിക്കുന്നു. എല്ലാ അഭിനേതാക്കളുടെയും സാങ്കേതികപ്രവർത്തകരുടെയും കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ് ഈ നേട്ടം’–- മഞ്ഞുമ്മൽ ബോയ്‌സിന്റെ സംവിധായകൻ ചിദംബരം പറഞ്ഞു.

ഫൈറ്റർ, ലാപതാ ലേഡീസ് തുടങ്ങിയ ചിത്രങ്ങളാണ് പട്ടികയിൽ ഇടംനേടിയ മറ്റു ചിത്രങ്ങൾ. ഈവർഷം ഏറ്റവും പ്രതീക്ഷയോടെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനം ‘പുഷ്പ 2’വിനാണ്‌. വിജയ് ചിത്രം ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം, തങ്കലാൻ, കംഗുവാ തുടങ്ങിയ ചിത്രങ്ങൾ ആദ്യ പത്തിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top