15 September Sunday

വാവ സുരേഷിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി; ഹ‍ൃദയമിടിപ്പും രക്തസമ്മർദവും സാധാരണ ​ഗതിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 1, 2022

കോട്ടയം> മൂർഖൻ പാമ്പിന്റെ കടിയേറ്റ വാവ സുരേഷിന്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി. അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച വാവാ സുരേഷിന്റെ ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ ​ഗതിയിലായെന്ന് ഡോക്ടർമാർ അറിയിച്ചു. മെഡിക്കൽ കോളജ് സൂപ്രണ്ട് ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ബോർഡാണ് വാവ സുരേഷിന് പരിചരിക്കുന്നത്.

കഴിഞ്ഞ ദിവസം കോട്ടയം കുറിച്ചിയിൽവച്ചാണ് അപകടം നടന്നത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിയേൽക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top