കൊച്ചി > കടവന്ത്രയിൽ സ്കൂട്ടർയാത്രികയുടെ കാലിലൂടെ സ്വകാര്യ ബസ് കയറി. എളംകുളം സ്വദേശിനി വാസന്തി (59) ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വാസന്തിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനി വൈകിട്ട് 6.30ഓടെ കടവന്ത്ര ജിസിഡിഎക്കുമുന്നിലാണ് അപകടം.
ഇടയാർ–-പിറവം റൂട്ടിലോടുന്ന സെന്റ് ജോൺസ് ബസാണ് കാലിലൂടെ കയറിയത്. റോഡരികിൽ വാഹനത്തിലിരിക്കുകയായിരുന്നു വാസന്തി. ബസ് ഇടിച്ചാണോ വീണതെന്ന് പരിശോധിച്ചുവരികയാണെന്ന് കടവന്ത്ര പൊലീസ് പറഞ്ഞു. ബസ് ഡ്രൈവർ ദിനേശനെ കസ്റ്റഡിയിലെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..