22 November Friday
കാക്ക ശല്ല്യംകൊണ്ട്‌ പൊറുതിമുട്ടി പോരൂർ പൂത്രക്കോവിലെ ഒരു കുടുംബം

കിഴക്ക് വീട്ടിൽ കാക്ക കലിപ്പിലാണ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

വണ്ടൂർ > കാക്കകൾ വീടിനകത്തേക്ക് കയറി തുണികളടക്കമുള്ള സാധനങ്ങൾ നശിപ്പിക്കുന്നത് പതിവാകുന്നു. പോരൂർ പൂത്രക്കോവ് പള്ളിക്കുന്നിലെ കിഴക്ക് വീട്ടിൽ ശ്രീധരൻ്റെ കുടുംബമാണ് കാക്കകൾ കാരണം പ്രശ്നത്തിലായിരിക്കുന്നത്. ആരും പറഞ്ഞാൽ വിശ്വാസത്തിലെടുക്കില്ല. എന്നാൽ ഈ വീട്ടിൽ ഒന്നും

ഒന്നും പുറത്തുവെക്കാൻ പറ്റാത്ത അവസ്ഥയാണ്. പഴകിയ വസ്ത്രം പോലും പുറത്ത് വച്ചാൽ കാക്കകൾ നശിപ്പിക്കും.  വാതിലോ ജനലോ തുറന്നാൽ അകത്തിട്ടതും കൊണ്ടുപോകും. ഇത്തരത്തിൽ വസ്ത്രങ്ങൾ നശിപ്പിച്ചതിന് കയ്യും കണക്കുമില്ലെന്നാണ് പറയുന്നത്.

ജനലും വാതിലും തുറന്നിടാതായതോടെ എയർഹോളിനകത്തുകൂടെയും ഔട്ട് ഫാനിൻ്റ വിടവിനിടയിലൂടെയും അകത്തുകയറി സാധനങ്ങൾ കൊത്തി നശിപ്പിക്കാനും വിലിച്ചുകൊണ്ടുപോകുവാനും തുടങ്ങി.  സാധനങ്ങൾ നഷ്ടപ്പെടാൻ തുടങ്ങിയതോടെ ആദ്യമൊക്കെ ആളുകളെ സംശയിച്ച കുടുംബം പിന്നെയാണ് കാക്കളാ വില്ലനെന്ന് തിരിച്ചറിയുന്നത്. മനുഷ്യർക്ക് കൈകൊണ്ട് കീറിയെടുക്കാൻ കഴിയാത്ത പുത്തൻ വസ്ത്രങ്ങൾ അടക്കം കാക്ക കീറി പറിച്ചെടുത്തിട്ടുണ്ട്. ശല്യം കടുത്തതോടെ വീടിൻ്റ അടുക്കളക്കു ചുറ്റും വല സ്ഥാപിച്ചെങ്കിലും അതും കാക്കകൾ നശിപ്പിച്ചു.

നിരവധി കാക്കകൾ പ്രദേശത്തുണ്ടെങ്കിലും രണ്ടെണ്ണമാണ് പരാക്രമകാരികളെന്നാണ് വീട്ടമ്മയും അംഗൻവാടി അധ്യാപികയുമായ സരസ്വതി പറയുന്നത്. നഷ്ടപ്പെടുന്ന വസ്തുക്കൾ തൊട്ടടുത്ത പറമ്പിൽ നിന്നൊക്കെയാണ് കണ്ടെടുക്കാറുള്ളത്. ശല്യം പരിധി വിട്ടതോടെ എയർ ഹോൾ, ഔട്ട് ഫാനിന്റെ  വിടവുകൾ തുടങ്ങിയ എല്ലായിടത്തും ഇരുമ്പു നെറ്റ് കൾ സ്ഥാപിക്കുന്ന തിരക്കിലാണ് ശ്രീധരൻ.
 

ഇതിനകം തന്നെ 50,000 ത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായും പറയുന്നു. ഇതു സംബന്ധിച്ച് പഞ്ചായത്തിലടക്കം പരാതി അറിയിച്ചെങ്കിലും പരിഹാര  നടപടികളുണ്ടായിട്ടില്ലെന്നാണ് ഇവർ പറയുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top