22 December Sunday

തൃശൂരിൽ കൊലക്കേസ് പ്രതിയെ സുഹൃത്തുക്കൾ വെട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

ഒല്ലൂർ > കൊലക്കേസ് പ്രതിയെ സുഹൃത്തുക്കൾ ചേർന്ന് വെട്ടിക്കൊന്നു. നടത്തറ സ്വദേശി സതീഷ്(48) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്. പ്രതികൾ മൂന്നുപേരും ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

കഴിഞ്ഞ ദിവസം പൂച്ചെട്ടി ​ഗ്രൗണ്ടിനോട് ചേർന്ന റോഡിലാണ് സതീഷിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. അപകടമാണെന്ന് കരുതി നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ച് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയിലാണ് വെട്ടേറ്റതാണെന്ന് മനസ്സിലായത്. കഴിഞ്ഞ ദിവസം ബാറില്‍ വെച്ച് നടന്ന ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ അടിയുണ്ടാകുകയും തുടര്‍ന്ന് ഗ്രൗണ്ടിന് സമീപമെത്തി സംസാരിക്കുകയും ചെയ്തിരുന്നു.  തര്‍ക്കം പിന്നീട് കൊലപാതകത്തിലേക്ക് എത്തുകയായിരുന്നു. മലങ്കര വര്‍ഗീസ്, ഗുണ്ടാ നേതാവ് ചാപ്ലി ബിജു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top