തിരുവനന്തപുരം > ഭരണഘടനാ ആമുഖം വായിച്ച് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വിദ്യാർഥി യൂണിയൻ ഉദ്‌ഘാടനം. സർവകലാശാല തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കെ യു ജനീഷ്‌കുമാർ എംഎൽഎ ഭരണഘടന ആമുഖം വായിച്ച് യൂണിയൻ പ്രവർത്തന ഉദ്‌ഘാടനം നിർവ്വഹിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നേരത്തെ സർവകലാശാല യൂണിയൻ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു.
ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന പ്രവണതകൾക്കും അജണ്ടകൾക്കുമെതിരെ വിദ്യാർഥി സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് കെ യു ജനീഷ് കുമാർ പറഞ്ഞു. യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ കെ അനുശ്രീ അധ്യക്ഷയായി. കാമ്പസ് ഡയറക്ടർ ഡോ.പി വി ഓമന, കേരള സർവകലാശാല യൂണിയൻ ചെയർമാൻ എ ആർ റിയാസ്, ഡോ.കെ കെ അജയകുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി കെ വിദ്യ സ്വാഗതവും ജോയിന്റ് സെക്രട്ടറി യദുകൃഷ്ണൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..