22 November Friday

അപകടത്തിൽ പരിക്കേറ്റയാളെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം: പ്രതി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

തിരുവനന്തപുരം > അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതെ റോഡരികിലെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ. വെള്ളറട സ്വദേശി അതുൽ ദേവിനെ(22)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളറട കലിങ്ക് നട സ്വദേശി സുരേഷിനെയാണ് ഇയാളുടെ വാഹനം ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റ സുരേഷിനെ ആശുപത്രിയിലെത്തിക്കാതെ മുറിക്കുള്ളിലാക്കി അതുൽ കടന്നുകളഞ്ഞു. സെപ്തംബർ 11ന് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സെപ്തംബർ 7നാണ് സുരേഷ് അപകടത്തിൽപ്പെട്ടത്. മുറിയിൽ നിന്നും ദുർഗന്ധം വന്നതിന് പിന്നാലെ നാട്ടുകാർ മുറി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വെള്ളറട പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. റോഡരികില്‍ നിന്ന സുരേഷിനെ വാഹനം ഇടിച്ചിടുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. 

അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചത് അതുലാണെന്ന് കണ്ടെത്തിയെങ്കിലും സുരേഷിനെ മുറിയിൽ പൂട്ടിയിട്ടത് ഇയാളല്ലെന്ന് അന്വേഷണത്തിൽ മനസിലായി. സുരേഷിനെ മുറിയിൽ കൊണ്ട് കിടത്തിയത് ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരു സുഹൃത്താണെന്ന് പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top