23 December Monday

വയനാട്ടിലെ രക്ഷകരായി 
തീരസംരക്ഷണസേനയും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024


കൊച്ചി
വയനാട്ടിലെ രക്ഷാപ്രവർത്തനത്തിന്‌ തീരസംരക്ഷണസേനയുടെ ദുരന്തനിവാരണ സംഘവും. സംസ്ഥാന ആസ്ഥാനത്തെയും ബേപ്പൂർ സ്‌റ്റേഷനിലെയും അംഗങ്ങളാണ്‌ സംഘത്തിലുള്ളത്‌. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ മികച്ച പരിശീലനം ലഭിച്ചവരും മെഡിക്കൽ സംഘവും അടങ്ങുന്നതാണ്‌ ടീം. ബോട്ടുകൾ, പമ്പുകൾ, ലൈഫ്‌ ജാക്കറ്റുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളോടെയാണ്‌ സംഘത്തെ നിയോഗിച്ചിരിക്കുന്നത്‌. രക്ഷാപ്രവർത്തനത്തിനു പുറമെ, ജനങ്ങൾക്ക്‌ ഇവർ ഭക്ഷ്യവസ്‌തുക്കളും കുടിവെള്ളവും വിതരണം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top