19 December Thursday

തോമസ് ചെറിയാന് വിടനൽകി ജന്മനാട്; 56 വർഷത്തിന് ശേഷം സംസ്കാരം

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

പത്തനംതിട്ട> 1968-ൽ ലേ ലഡാക്കിൽ വിമാന അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ തോമസ് ചെറിയാന് ജന്മനാട് വിടനൽകി. വെള്ളിയാഴ്‌ച രാവിലെ പത്തരയോടെ ജന്മനാടായ പത്തനംതിട്ട ഇലന്തൂരിൽ എത്തിച്ച മൃതദേഹം വൈകുന്നേരം പൂർണ സൈനിക ബഹുമതികളോടെ ഇലന്തൂർ കാരൂർ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.  



കരസേനയിലെ ഇഎംഇ വിഭാഗത്തിലെ സൈനികനായിരുന്നു ഇലന്തൂർ ഒടാലിൽ ഒ എം തോമസിന്റെയും ഏലിയാമ്മയുടെയും മകനായ തോമസ് ചെറിയാൻ. ചണ്ഡീഗഢിൽനിന്ന്‌ ലേ ലഡാക്കിലേക്ക്‌ സൈനികരുമായി പോയ വിമാനം 1968 ഫെബ്രുവരി ഏഴിനാണ്‌ അപകടത്തിൽപ്പെട്ട്‌ മഞ്ഞുമലയിൽ കാണാതായത്‌.  



ഇരുപത്തിരണ്ടുകാരനായ തോമസ്‌ ചെറിയാൻ പരിശീലനം പൂർത്തിയാക്കി ക്രാഫ്‌റ്റ്‌സ്‌മാൻ പോസ്‌റ്റിങ്ങിന്‌ പോവുകയായിരുന്നു. കഴിഞ്ഞദിവസമാണ്‌ മൃതദേഹം കണ്ടെത്തിയതായ അറിയിപ്പ്‌ കുടുംബത്തിന്‌ ലഭിച്ചത്‌. തോമസ്‌ ചെറിയാൻ ഉൾപ്പെടെ നാല്‌ മൃതദേഹങ്ങളാണ്‌ ഇന്ത്യൻ സൈന്യത്തിന്റെ ഡോഗ്ര സ്കൗട്ട്‌സിന്റെയും തിരംഗ മൗണ്ടെയ്‌ൻ റെസ്ക്യൂവിന്റെയും തിരച്ചിലിൽ കണ്ടെത്തിയത്‌. 2019ലും ഇവിടെനിന്ന് അഞ്ച് മൃതദേഹം കണ്ടെത്തിയിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top