തിരുവനന്തപുരം > അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങൾ രേഖപ്പെടുത്തുന്ന ഇന്ദിരാസ് എമർജൻസി എന്ന ഡോക്യുമെന്ററി രാജ്യാന്തര ഹ്രസ്വ ചിത്ര മേളയിൽ ചൊവ്വാഴ്‌ച പ്രദർശിപ്പിക്കും. വിക്രമാദിത്യ മോട്‌വാനെയാണ് ചിത്രം സംവിധാനം ചെയ്തത്. വൈകിട്ട് ആറിന് ശ്രീ തിയേറ്ററിലാണ് ചിത്രം പ്രദർശിപ്പിക്കുക. 2023 ലെ മുംബൈ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണിത്.
1966 ൽ ഇന്ദിരാഗാന്ധി ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതു മുതൽ 1984 ൽ അവരുടെ മരണം വരെയുള്ള പ്രധാന രാഷ്ട്രീയസംഭവങ്ങളിലൂടെയാണ് ഡോക്യുമെന്ററി വികസിക്കുന്നത്. കെ കാമരാജിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സിൻഡിക്കേറ്റിന്റെ രാഷ്ട്രീയതന്ത്രങ്ങളും ചിത്രത്തിന്റെ പ്രമേയമാണ്. പ്രതിപക്ഷ നേതാക്കളും നക്‌സലുകൾ എന്ന് സംശയിക്കുന്നവരും വിദ്യാർത്ഥി നേതാക്കളുമടക്കം അറുന്നൂറിലധികം പേരെ ഒറ്റരാത്രി കൊണ്ട് എങ്ങനെ അറസ്റ്റ് ചെയ്തതെന്ന രഹസ്യവും ചിത്രത്തിൽ വെളിപ്പെടുത്തുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..