23 December Monday

വിമാനത്താവളത്തിൽ വായുഗുണനിലവാരം ഉറപ്പാക്കാൻ മോണിറ്ററുകൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

തിരുവനന്തപുരം > തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വായുഗുണനിലവാരം ഇനി സ്വയം പ്രവർത്തിക്കുന്ന ഇൻഡോർ എയർ ക്വാളിറ്റി മോണിറ്ററുകൾ നിരീക്ഷിക്കും. സിഎസ്ഐആർ- എൻഐഐഎസ്ടി വികസിപ്പിച്ച മോണിറ്ററുകൾ വിമാനത്താവളത്തിൽ സ്ഥാപിച്ചു.

സിഎസ്ഐആർ ഡയറക്ടർ ജനറൽ ഡോ. എൻ കലൈശെൽവി ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ഭട്കോട്ടിക്ക് ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ കൈമാറി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ സഹകരണങ്ങൾക്കായി സിഎസ്ഐആർ -എൻഐഐഎസ്ടിയും തിരുവനന്തപുരം വിമാനത്താവളവും തമ്മിൽ ധാരണപത്രം ഒപ്പുവച്ചു.

പാപ്പനംകോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻഐഐഎസ്ടി) ആണ് തദ്ദേശീയമായ ഇൻഡോർ സോളാർ സെല്ലുകൾ വികസിപ്പിച്ചത്. വിവിധ നിറങ്ങളിലും ഡിസൈനുകളിലും ലഭ്യമായ കസ്റ്റം-ഡിസൈൻ ചെയ്ത ഡൈ-സെൻസിറ്റൈസ്ഡ് സോളാർ മൊഡ്യൂളുകളാണ് മോണിറ്ററിൽ ഉപയോഗിക്കുന്നതെന്ന് സിഎസ്ഐആർ- എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി അനന്തരാമകൃഷ്ണൻ പറഞ്ഞു.

ടെമ്പറേച്ചർ,ഹ്യുമിഡിറ്റി , കാർബൺ ഡയോക്സൈസ് , കാർബൺ മോണോക്സൈഡ് സെൻസർ, വൊളറ്റൈൽ ഓർഗാനിക് കോമ്പൗണ്ട്, എയർ ക്വാളിറ്റി ഇൻഡക്സ് എന്നീ ഘടകങ്ങളടങ്ങുന്നതാണ് മോണിറ്റർ. സ്‌ക്രീനിൽ വിവരങ്ങൾ കാണാനാകും. സ്മാർട്ട് ഫോണിലും എയർപോർട്ടിലെ ഡിസ്‌പ്ലേ സ്ക്രീനിലും വിവരങ്ങൾ പ്രദർശിപ്പിക്കാൻ കഴിയുന്ന ആപ് എൻഐഐഎസ്ടി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top