കൊച്ചി> ഇൻഫോപാർക്ക് കൊച്ചിയിൽ അത്യാധുനിക ഓഫീസ് തുറന്ന് ആഗോള ഐടി സേവന ദാതാവായ അഡെസോ. യൂറോപ്പിലെ മുൻനിര ഐടി സേവനദാതാക്കളിൽ പ്രമുഖരാണ് ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഡെസോ ഗ്രൂപ്പ്. ലോകമെമ്പാടുമുള്ള 60-ലധികം സ്ഥലങ്ങളിലായി വ്യാപിച്ചിരിക്കുന്ന അഡെസോ ഗ്രൂപ്പിന്റെ ഭാഗമായി നിലവിൽ 11,000-ലധികം ജീവനക്കാർ പ്രവർത്തിച്ചുവരുന്നുണ്ട്.
പുതിയ ഓഫീസിന്റെ ഉദ്ഘാടനം അഡെസോ സിഇഒ മാർക്ക് ലോഹ്വെബർ നിർവഹിച്ചു. അഡെസോ ബോർഡ് ഉപദേഷ്ടാവ് ടോർസ്റ്റൺ വേഗനാർ, വെസ്റ്റ് യൂറോപ്പ് & സ്മാർട്ട്‌ഷോർ, അഡെസോ ബിസിനസ് ഏരിയ ലീഡ് ബുറാക് ബാരി, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, അഡെസോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഷാലി ഹസ്സൻ, അഡെസോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ പ്രമോദ് മുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ആധുനിക വർക്ക്‌സ്‌പേസുകൾ, നൂതന ടെക്നോളജിയിലൂള്ള അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാരുടെ ക്ഷേമത്തിനും പ്രൊഫഷണൽ വളർച്ചയ്ക്കും സഹായകമായ സംവിധാനങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ട്, ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനായി കൂടി ലക്ഷ്യമിട്ടു കൊണ്ടാണ് കൊച്ചിയിലെ ഓഫീസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, ഇന്ത്യയിലെ ഡെലിവറി സെന്റർ ശക്തിപ്പെടുത്തുന്നതിനും ആഗോള ക്ലയന്റ് ബേസ് വർദ്ധിപ്പിക്കുന്നതിനുമായി 1,000-ത്തിലധികം പ്രൊഫഷണലുകളെ നിയമിക്കാൻ അഡെസോക്ക് പദ്ധതിയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..