24 December Tuesday

ഐഎൻടിയുസി വിമതപക്ഷം യോഗം ചേർന്നു ; ആർ ചന്ദ്രശേഖരനെ നീക്കണമെന്ന്‌ ആവശ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024


കൊച്ചി  
തോട്ടണ്ടി ഇറക്കുമതിക്കേസിൽ ഹൈക്കോടതി വിചാരണ നേരിടുന്ന കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാൻ ആർ ചന്ദ്രശേഖരനെ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിമതപക്ഷം കൊച്ചിയിൽ യോഗം ചേർന്നു. ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ പി ഹരിദാസിന്റെ നേതൃത്വത്തിലായിരുന്നു യോഗം. അഖിലേന്ത്യാ പ്രസിഡന്റ്‌ ജി സഞ്ജീവ റെഡ്ഢിക്ക്‌ പരാതിയും നൽകി. 

ചന്ദ്രശേഖരൻ തൽസ്ഥാനത്ത്‌ തുടരാൻ അർഹനല്ലെന്ന്‌ യോഗം ഒന്നടങ്കം അഭിപ്രായപ്പെട്ടതായി കെ പി ഹരിദാസ്‌ പറഞ്ഞു.  അഴിമതി ആരോപിതനായ വ്യക്തി സ്ഥാനത്ത്‌ തുടരുന്നത്‌ സംഘടനയ്‌ക്ക്‌ ദോഷകരമാണ്‌. സീനിയർ ദേശീയ സെക്രട്ടറി കെ സുരേഷ് ബാബു, വർക്കിങ് കമ്മിറ്റി അംഗങ്ങളായ കെ എം ഉമ്മർ, സിബിക്കുട്ടി ഫ്രാൻസിസ്, ആറ്റിങ്ങൽ അജിത് തുടങ്ങി സംസ്ഥാനത്തെ 180 നേതാക്കൾ യോഗത്തിൽ പങ്കെടുത്തുവെന്നും ഹരിദാസ്‌ പറഞ്ഞു.   
അതേസമയം, ആർ ചന്ദ്രശേഖരൻ അനുകൂലികളുടെ യോഗവും കൊച്ചിയിൽ ചേർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top