05 December Thursday

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്: കോൺസൽ ജനറൽമാരുമായി മന്ത്രി പി രാജീവ് ചർച്ച നടത്തും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2024

തിരുവനന്തപുരം> സംസ്ഥാന വ്യവസായവകുപ്പ് ഫെബ്രുവരിയിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി മന്ത്രി പി രാജീവ് മുംബൈയിലെ കോൺസൽ ജനറൽമാരുമായി കൂടിക്കാഴ്ച നടത്തും. മുംബൈ ലീലാ ഹോട്ടലിൽ വ്യാഴം രാവിലെ എട്ടരയ്ക്കാണ് കൂടിക്കാഴ്ച. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ് ഹരികിഷോർ, എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരി കൃഷ്ണൻ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടാകും.

കോൺസൽമാരുമായുള്ള ചർച്ചയ്ക്ക് ശേഷം പ്രമുഖ വ്യവസായികളുമായി വ്യക്തിഗത കൂടിക്കാഴ്ചയും നടത്തും. വൈകീട്ട് ആറിന്‌ 120 വ്യവസായ സംരംഭകരുമായും ചർച്ച നടക്കും. റോഡ് ഷോയിൽ കേരളത്തിന്റെ വ്യവസായ നിക്ഷേപ സാധ്യതകളെക്കുറിച്ചും കേരളത്തെ വ്യവസായ സൗഹൃദമാക്കാൻ സർക്കാർ പ്രഖ്യാപിച്ച നയങ്ങളുടെ അവതരണവും ഉണ്ടായിരിക്കും. സംസ്ഥാന സർക്കാരിന്റെ പുതിയ വ്യവസായ നയത്തിന്റെ ഭാഗമായി 22 മുൻഗണനാ മേഖലകളെ തെരഞ്ഞെടുത്തിരുന്നു. ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഈ മേഖലകളുമായി വ്യവസായവകുപ്പ് നടത്തുന്ന ചർച്ചകളും തുടരുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top