തൃശൂർ> തൃശൂർ പൂരം അലങ്കോലപ്പെട്ടതിനു പിന്നാലെ ആംബുലൻസ് ദുരുപയോഗം ചെയ്‌തുവെന്ന പരാതിയിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. പൂരം അലങ്കോലമായ രാത്രി വീട്ടിൽനിന്ന് തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിൽ എത്തിയതിനെക്കുറിച്ച് തൃശൂർ എസിപി സലീഷ് എൻ ശങ്കർ പ്രാഥമിക അന്വേഷണം ആരംഭിച്ചു.
സുരേഷ് ഗോപി ആംബുലൻസിൽ എത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. രോഗികളെ കൊണ്ടുപോകുന്നതിനു മാത്രം ഉപയോഗിക്കേണ്ട ആംബുലൻസ് സുരേഷ് ഗോപി നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു. ഇത് മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമാണെന്ന് കാണിച്ച് സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. കെ ബി സുമേഷാണ് പരാതി നൽകിയത്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് എസിപി പറഞ്ഞു. ജോയിന്റ് ആർടിഒയ്ക്കും പരാതി നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..