23 December Monday

സുരേഷ് ​ഗോപിക്കെതിരെ അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

തൃശൂർ > തൃശൂർപൂരം വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്കെതിരെ അന്വേഷണം. തൃശൂർപൂരത്തിനിടെ ചട്ടവിരുദ്ധമായി നടത്തിയ ആംബുലൻസ് യാത്ര സംബന്ധിച്ച കേസിലാണ് അന്വേഷണം. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷ് നൽകിയ പരാതിയിൽ തൃശൂർ സിറ്റി പൊലീസാണ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇതേ വിഷയത്തിൽ സുരേഷ് ഗോപിക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെയും അന്വേഷണം നടത്തുന്നുണ്ട്. തൃശൂർ ആർടിഒ എൻഫോസ്മെന്‍റ് ഓഫീസറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗത കമ്മീഷണർ ആവശ്യപ്പെട്ടിട്ടുണ്ട്.

രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലൻസ് സുരേഷ് ഗോപി നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് പരാതി. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് രോഗികൾക്ക് സഞ്ചരിക്കാൻ ഉള്ളതാണെന്നും സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നും പരാതിയില്‍ പറയുന്നു. തൃശൂർപൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി വീട്ടിൽ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലെത്തുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top