02 November Saturday

ഗാസയിൽ ഇസ്രയേൽ ആക്രമണം: 55 പേ​ർ കൊ​ല്ല​പ്പെ​ട്ടു

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

കെയ്‌റോ >  ഗാസ മുനമ്പിലും ലെബനനിലും ഇസ്രയേൽ ആക്രമണം. ആക്രമണത്തി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ ​ഗാസയിൽ 55 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇതിൽ 14 പേർ കൊല്ലപ്പെട്ടത് തുടർച്ചയായ വ്യോമാക്രമണത്തിലാണെന്ന് ​അൽ-അവ്ദ ആശുപത്രി അധികൃതർ പറഞ്ഞു. 196 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായാണ് വിവരം. ലെബ​നാ​ൻ ത​ല​സ്ഥാ​ന​മാ​യ ബൈ​റൂ​ത്തി​ൽ 10ലേ​റെ ആ​ക്ര​മ​ണ​ങ്ങളാണുണ്ടായത്.

​ഗാസയിലെ നു​സൈ​റ​ത്ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ആ​ളു​ക​ളെ പാ​ർ​പ്പി​ച്ചി​രു​ന്ന സ്കൂ​ളി​​​ന് നേർക്ക് ​ ഇ​സ്രായേ​ൽ  ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 10 പാല​സ്തീ​ൻകാർ കൊ​ല്ല​പ്പെ​ട്ടു. നു​സൈ​റ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ക്കു​ന്നു​ണ്ട്. തെ​ക്ക​ൻ ഗ​സ്സ​യി​ലെ ഖാ​ൻ യൂ​നി​സി​ന് സ​മീ​പം അ​ൽ മ​വാ​സി​യി​ൽ വാ​ഹ​ന​ത്തി​നു​നേ​രെ ഇ​സ്രാ​യേ​ൽ സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. പലയിടങ്ങളിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് ശേഷമാണ് ഇസ്രായേൽ ഗാസയിൽ ബോംബാക്രമണം ആരംഭിച്ചത്. ഏകദേശം 1,200 പേർ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടു. 250 ഓളം പേരെ സൈന്യം ബന്ദികളാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top