25 December Wednesday

വെള്ളോറയിലിറങ്ങിയ അജ്ഞാതജീവി പുലിയെന്ന്‌ നിഗമനം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

കണ്ണൂർ  > വെള്ളോറയിലിറങ്ങിയ അജ്ഞാതജീവി പുലിയെന്ന്‌ നിഗമനം. എരമം -കുറ്റൂർ പഞ്ചായത്തിലെ കക്കറ, പെരിങ്ങോം- വയക്കര പഞ്ചായത്തിലെ കരിമണൽപാറ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ പുലിയെന്ന് കരുതുന്ന ജീവി ദിവസങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്‌. ഈ ജീവി പുലിതന്നെയാകാമെന്നാണ് വനംവകുപ്പിന്റെ നി​ഗമനം. ഇന്ന് രാത്രി ഏഴിനാണ് ഏറ്റവും ഒടുവിലായി അജ്ഞാതജീവിയുടെ സാന്നിധ്യം കണ്ടത്.

വെള്ളോറയ്ക്ക് സമീപം താളിച്ചാൽ റോഡിൽ വഴിയാത്രക്കാരായ രണ്ടുപേരാണ് പുലി റോഡ് മുറിച്ചുകടക്കുന്നത്‌ കണ്ടത്. ഇവർ മൊബൈൽ ഫോണിൽ ദൃശ്യവും പകർത്തി. ഈ ദൃശ്യത്തിൽനിന്നാണ്  ഇത് പുലിയാണെന്ന നി​ഗമനത്തിൽ എത്തിയത്. സ്ഥലത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ  നിരീക്ഷണവും പരിശോധനയും കർശനമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top