22 November Friday

വർത്തമാന കാലത്തെ വെല്ലുവിളികൾ നേരിടാൻ പുതുതലമുറയെ സജ്ജമാക്കുക പ്രധാനം: മന്ത്രി ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

തിരുവനന്തപുരം >  വർത്തമാന കാലത്തെ വെല്ലുവിളികൾ നേരിടാൻ പുതുതലമുറയെ സജ്ജരാക്കുകയെന്നത് ഏറെ പ്രധാനമാണെന്ന്  ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഐസിടി അക്കാദമി ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ കോളേജുകളിൽ സംഘടിപ്പിക്കന്ന നൈപുണ്യ വികസന കരിയർ ആസൂത്രണ സെന്ററുകളുടെ ആദ്യത്തെ ഗ്രൂപ്പിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.  

യുവതലമുറയെ പ്രാപ്തമാക്കുവാൻ പാഠ്യപദ്ധതി പരിഷ്‌ക്കാരം കേരളത്തിൽ നടപ്പാക്കിവരുകയാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ മാതൃകാ കേന്ദ്രങ്ങളാക്കി പരിവർത്തനപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലാണ് കേരള സർക്കാരെന്നും മന്ത്രി പറഞ്ഞു. ഈ ദൗത്യത്തെ പിന്തുണയ്ക്കുന്നതിനായി ഐസിടിഎകെയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നൈപുണ്യ പരിശീലനം, മൂല്യനിർണ്ണയം, സർട്ടിഫിക്കേഷൻ, ഇൻ്റേൺഷിപ്പുകൾ, ഐടി സ്ഥാപന പരിശീലനം, തൊഴിൽ അവസരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു പാഠ്യപദ്ധതി രൂപകല്പന ചെയ്യുന്നതിനായി കേരളത്തിലെ ആർട്സ് ആൻഡ് സയൻസ്, എഞ്ചിനീയറിംഗ് ഉൾപ്പെടെ 111 കോളേജുകളുമായി ഐസിടിഎകെ ധാരണയിൽ എത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഐസിടി അക്കാദമിയുടെ റീജണൽ മാനേജർ ഡോ. ദീപ വിടി,  ഡോ. രാജൻ വർഗീസ് (മെമ്പർ സെക്രട്ടറി, ഹയർ എജൂക്കേഷൻ കൗൺസിൽ), ഡോ. സുധീന്ദ്രൻ കെ (റിസർച്ച് ഓഫീസർ, ഹയർ എജുക്കേഷൻ കൗൺസിൽ), സിൻജിത്ത് എസ് (റീജണൽ മാനേജർ, ഐസിടി അക്കാദമി ഓഫ് കേരള) എന്നിവർ ചടങ്ങിൽ  സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top