കൊച്ചി> 'അമ്മ'യുടെ താല്‍കാലിക വാട്‌സ് ആപ് ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയി നടന് ജഗദീഷ്. താല്‍കാലിക കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തി മൂലമാണ് നടന്‍ കൂട്ടായ്മ വിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരുന്ന കൂട്ടായ്മയില്‍ നിന്നും സ്വയം ഒഴിവാകുകയായിരുന്നു.
എന്നാല്‍, അമ്മയില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ജഗദീഷ് തള്ളി. ഭരണസമിതി കൂട്ടമായി രാജിവെച്ച സാഹചര്യത്തില്‍ ഗ്രൂപ്പില്‍ തുടരുന്നതില്‍ അര്‍ഥമില്ല എന്ന് തോന്നിയതിനാലാണ് വാട്‌സ് ആപ് ഗ്രൂപ് വിട്ടതെന്നും പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അമ്മയില്‍ സജീവമായി തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.
ജനറല്‍ ബോഡി വിളിക്കുന്നതിലും തെരഞ്ഞെടുപ്പ് വൈകുന്നതിലും ജഗദീഷ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പിരിച്ചുവിട്ട എക്‌സിക്യുട്ടീവ് അംഗങ്ങള്‍ താല്‍കാലിക കമ്മിറ്റിയായി തുടരും എന്നായിരുന്നു അമ്മയുടെ തീരുമാനം.
അമ്മയുടെ ഭാരവാഹിത്വം സ്വപ്നം കണ്ടല്ല ഉറങ്ങുന്നത്. താരസംഘടനയുടെ പ്രസിഡന്റോ സെക്രട്ടറിയോ ആകാനില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ രാജിവച്ച അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ദീഖ് വാര്‍ത്താസമ്മേളനം നടത്തിയത് 'അമ്മ'യില്‍ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ ജഗദീഷ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..