22 December Sunday

ജലജീവന്‍ മിഷന്‍: സംസ്ഥാനം 380 കോടി രൂപ അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

തിരുവനന്തപുരം> ഗ്രാമീണ മേഖലയിൽ സമ്പൂർണ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ജലജീവൻ മിഷൻ പദ്ധതിയിൽ കേരളത്തിന്റെ വിഹിതമായി 380 കോടി രൂപ അനുവദിച്ചു. കേന്ദ്രവിഹിതമായ 387 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.

സംസ്ഥാനത്ത്‌ ജലജീവൻമിഷൻ നടപ്പാക്കുന്നതിന്‌ 40,000 കോടിയുടെ പദ്ധതിയാണ്‌ അനുവദിച്ചിരിക്കുന്നത്‌. ഇതിൽ 10853.98 കോടി രൂപയുടെ പ്രവൃത്തികൾ നടപ്പാക്കി. പദ്ധതിയുടെ 50 ശതമാനം തുക സംസ്ഥാനമാണ് മുടക്കുന്നത്. കേരളത്തിൽ 55 ശതമാനത്തോളം കണക്ഷനുകൾ നൽകിക്കഴിഞ്ഞു. ശേഷിക്കുന്നത് ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന്‌ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top