08 November Friday

മീഡിയ വൺ സംപ്രേഷണം തടഞ്ഞത്‌ ജനാധിപത്യവിരുദ്ധം: ജമാഅത്തെ ഇസ്ലാമി

വെബ് ഡെസ്‌ക്‌Updated: Monday Jan 31, 2022

കോഴിക്കോട് > മീഡിയ വൺ ചാനൽ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ജനാധിപത്യവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം ഐ അബ്ദുൾ അസീസ് പറഞ്ഞു. സംവാദങ്ങളും അഭിപ്രായസ്വാതന്ത്ര്യവും തടയാനുള്ള ശ്രമം   അപലപനീയമാണ്.

മാധ്യമസ്വാതന്ത്ര്യത്തെ നിരാകരിച്ച ഭരണകൂടങ്ങളെ പുറന്തള്ളിയതാണ്‌ രാജ്യത്തിന്റെ അനുഭവമെന്നും അബ്ദുൾ അസീസ് പറഞ്ഞു. നിരോധനം ഭീരുത്വമാണെന്ന്‌ എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂരും അഭിപ്രായപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top