23 December Monday

അശോകൻ കതിരൂർ നാടക പുരസ്കാരംജയൻ തിരുമനയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

കണ്ണൂർ> ഈ വർഷത്തെ അശോകൻ കതിരൂർ നാടക പുരസ്കാരം നാടക കൃത്തും സംവിധായകനുമായ ജയൻ തിരുമനക്ക്.  10,001 രൂപയും ഫലകവുമാണ് അവാർഡെന്ന് അശോകൻ കതിരൂർ അനുസ്മരണ സമിതി അറിയിച്ചു.

മികച്ച പ്രൊഫഷണൽ നാടക രചനയ്ക്ക് ആറു തവണ സംസ്ഥാന സർക്കാർ അവാർഡു നേടിയ ജയൻ തിരുമന വടകര സ്വദേശിയാണ്. കേരളത്തിലെ നിരവധി അമച്വർ, പ്രൊഫഷണൽ സമിതികൾക്ക് നാടകം എഴുതിയിട്ടുണ്ട്. 

ഭാര്യ ബിന്ദു തിരുമന നടിയും നർത്തകിയുമാണ്. മാർച്ച് 27ന് ലോക നാടക ദിനത്തിൽ കൂത്തുപറമ്പിൽ വച്ച് പുരസ്കാരം സമ്മാനിക്കും. അനുസ്മരണ സമിതി പ്രസിഡന്റ് എം സുരേന്ദ്രൻ, സെക്രട്ടറി ഡോ. ജെയിംസ് പോൾ, എം കെ മനോഹരൻ, രാജേന്ദ്രൻ തായാട്ട്,  പ്രശാന്ത് പാട്യം എന്നിവരടങ്ങിയതായിരുന്നു  അവാർഡ് നിർണയ സമിതി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top