14 November Thursday

ജെ സി ഡാനിയേൽ സ്‌മരണയിൽ ചലച്ചിത്രമേള

വെബ് ഡെസ്‌ക്‌Updated: Thursday Apr 28, 2022

ജെ സി ഡാനിയേലിന്റെ പൂര്‍ണകായ പ്രതിമ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സാംസ്കാരികമന്ത്രി സജി ചെറിയാന്‍ അനാച്ഛാദനം ചെയ്യുന്നു

നെയ്യാറ്റിൻകര> ജെ സി ഡാനിയേലിന്റെ സ്മരണാർഥം ജന്മദിനംമുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ചലച്ചിത്രമേള നടത്തുമെന്ന്‌ മന്ത്രി സജി ചെറിയാൻ. ഇതിനായി സജ്ജീകരിക്കുന്ന ഓപ്പൺ എയർ തിയറ്ററിന്റെ നിർമാണത്തുക ന​ഗരസഭയ്ക്ക് നൽകുമെന്നും മന്ത്രി അറിയിച്ചു. 
 
നെയ്യാറ്റിൻകര ന​ഗരസഭാ മുനിസിപ്പൽ സ്റ്റേഡിയത്തിലൊരുക്കിയ ജെ സി ഡാനിയേലിന്റെ പൂർണകായ പ്രതിമയുടെ അനാഛാദനവും കുട്ടികളുടെ പാർക്കും സ്റ്റേഡിയത്തിലെ വൈദ്യുതീകരണവും മന്ത്രി ഉദ്ഘാടനം ചെയ്തു. കെ ആൻസലൻ എംഎൽഎ അധ്യക്ഷനായി. 
 
വനിതകൾക്കുള്ള ഓപ്പൺ ജിം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എം വിൻസെന്റ്‌ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ, മുനിസിപ്പൽ ചെയർമാൻ പി കെ രാജ്മോഹൻ, സിപിഐ എം ഏരിയ സെക്രട്ടറി ടി ശ്രീകുമാർ, പ്രിയ സുരേഷ്, കെ കെ ഷിബു, എൻ കെ അനിതകുമാരി, ജോസ് ഫ്രാങ്ക്ളിൻ, ഡോ. എം എ സാദത്ത്, എം എസ് ഫൈസൽഖാൻ, എസ് എൻ സുധീർ, നേമം പുഷ്പരാജ്, കവടിയാർ ദാസ്, ബിജു ബാലകൃഷ്ണൻ, ഡോ. എം എ സിദ്ദിഖ്, വിനോദ് വൈശാഖി തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top