ആലുവ> അധാര്‍മ്മികതയും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും അരങ്ങുവാഴുന്ന വര്‍ത്തമാന കാല ലോകത്ത്, യഥാര്‍ത്ഥ ആത്മീയതയിലൂടെ മാത്രമേ ശാന്തിയും സമാധാനവും കൈവരികയുള്ളുവെന്നും, ജാതിമത ഭേദമന്യേ മാനവിക കുലത്തിന്റെ ആശാകേന്ദ്രമായി ഖുതുബുസ്സമാന്‍ മഹാനവര്‍കളുടെ ആസ്ഥാനമായ ജീലാനി ശരീഫ് എക്കാലവും നിലനില്‍ക്കുമെന്നും അജ്മീര്‍ ദര്‍ഗാ ശരീഫ് ഖാദിം സയ്യിദ് സഖലൈന്‍ ഹസ്സന് ചിശ്തി. പ്രമുഖ സൂഫീ പണ്ഡിതനും ആഗോള ഇസ്ലാമിക ആധ്യാത്മിക ഗുരുവുമായ ശൈഖ് മുഹിയദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങളുടെ വാര്‍ഷിക അനുസ്മരണ സമ്മേളനം ആലുവ ജീലാനി ശരീഫില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിത വിശുദ്ധിയും ആത്മവിശുദ്ധിയും നഷ്ടപ്പെടുന്ന ലോകത്ത് ജീലാനി സന്ദേശങ്ങളുടെ പ്രസക്തി അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഖുതുബുസ്സമാന്‍ ഡോ. ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്ത്തി നടത്തിയ ആത്മീയ വിപ്ലവം ആഗോളതലത്തില്‍ തന്നെ ജീലാനി സന്ദേശത്തിന്റെ വ്യാപനത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന് തുടക്കംകുറിച്ച് ജീലാനി ട്രസ്റ്റ് ചെയര്‍മാന്‍ ശൈഖ് നിസാമുദ്ധീന്‍ സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്ത്തി കൊടി ഉയര്‍ത്തി. സമ്മേളനത്തോടനുബന്ധിച്ചു മൗലിദ് സദസ്സ്, സമൂഹ സിയാറത്, കൊടിയേറ്റല്‍, സ്വലാത്ത് മജ്ലിസ് തുടങ്ങി ചടങ്ങുകള്‍ നടന്നു. കേരത്തിനകത്തും പുറത്തുനിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
സയ്യിദ് ഹുസൈന്‍കോയ തങ്ങള്‍ തിരുവനന്തപുരം, സയ്യിദ് പൂക്കോയ തങ്ങള്‍ കോഴിക്കോട്, സിപി ഹുസൈന്‍ അല്‍ കാസിമി, ഉസ്താദ് അബ്ദുറഹീം അഹ്‌സനി കൊട്ടപ്പുറം, മുഹമ്മദ് ഇസ്മായില്‍ മുസ്ലിയാര്‍ കിടങ്ങഴി, അബ്ദുല്‍ ജബ്ബാര്‍ ജീലാനി തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..