29 November Friday

മുതുകുളം പാർവതി അമ്മ സാഹിത്യപുരസ‌്കാരം ജിഷ അഭിനയയ‌്ക്ക‌്

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019


ആലപ്പുഴ
ഈ വർഷത്തെ മുതുകുളം പാർവതി അമ്മ സ‌്മാരക സാഹിത്യപുരസ‌്കാരത്തിന‌് നാടകകലാകാരിയും പത്രപ്രവർത്തകയുമായ ജിഷ അഭിനയ അർഹയായി.

ജിഷയുടെ ‘ഏലി ഏലി ലമാ സബക്താനി’ എന്ന നാടകസമാഹാരമാണ‌് പുരസ‌്കാരത്തിന‌് തെരഞ്ഞെടുത്തത‌്. ഡോ. പ്രസന്ന രാജൻ, ഡോ. പി സോമൻ, ഡോ. ഉഷാദേവി എന്നിവരടങ്ങിയ സമിതി പുരസ‌്കാരം നിർണയിച്ചു. 10,000 രൂപയും പ്രശസ‌്തിപത്രവുമടങ്ങുന്ന പുരസ‌്കാരം 26ന‌്  മുതുകുളത്ത‌് നടക്കുന്ന സമ്മേളനത്തിൽ പ്രതിപക്ഷനേതാവ‌്  രമേശ‌് ചെന്നിത്തല സമ്മാനിക്കും. 

ദേശാഭിമാനി ത‌ൃശൂർ യൂണിറ്റിൽ സബ‌്എഡിറ്ററായ ജിഷ നാടകപ്രവർത്തകനായ വി എസ‌് ജയന്റെയും ഉഷയുടെയും മകളാണ‌്. മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടിയ ജിഷ ത‌ൃശൂർ അഭിനയ നാടകസമിതിക്ക‌് നേത‌ൃത്വം നൽകുന്നു. കല കോഴിക്കോടിന്റെ മികച്ച ബാലനടിയായി ആദ്യപുരസ‌്കാരം. നാടകരചന, സംവിധാനം, അഭിനയം എന്നീ മേഖലകളിലും സജീവം. ഇടശേരി പുരസ‌്കാരം, ജി ശങ്കരപ്പിള്ള സ‌്മാരക നാടക അവാർഡ‌്, പി എം താജ‌് അവാർഡ‌്, കെ ടി മുഹമ്മദ‌് നാടക അവാർഡ‌്, പി ജെ ആന്റണി നാടകരചനാ അവാർഡ‌്, വിദ്വാൻ പി കേളുനായർ അവാർഡ‌്, പോൾ സുധാകരൻ നാടക അവാർഡ‌്, സൈമൺ സ‌്മാരക യുവനാടക പ്രതിഭാപുരസ‌്കാരം, യുവകലാസാഹിതി ലോക നാടകരചനാപുരസ‌്കാരം, ടി വി രാജശേഖരൻ പുരസ‌്കാരം എന്നിവ ലഭിച്ചു.   പുന്നപ്ര–-വയലാർ സമരത്തെ കുറിച്ച‌് ‘ജനഭേരി’ ഡോക്യുമെന്ററി സംവിധാനം ചെയ‌്തിട്ടുണ്ട‌്. നാടകപഠനത്തിന‌് കേന്ദ്ര സാംസ‌്കാരിക വകുപ്പിന്റെ സ‌്കോളർഷിപ്പ‌് ലഭിച്ചിട്ടുണ്ട‌്. ഭർത്താവ‌്: അനിൽ സിൻസിയർ. മകൾ: അഭിനയ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top