വയനാട് > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പ്രമുഖ യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്സായ ജിസ്മയും വിമലും. രണ്ട് ലക്ഷം രൂപയാണ് രണ്ട് പേരും കൂടി സംഭാവന ചെയ്തത്.
യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്സും ഈ ഘട്ടത്തിൽ വയനാടിനായി നമുക്കൊപ്പം കണ്ണിചേരുന്നുവെന്നത് സമസ്തമേഖലയിൽ നിന്നുമുള്ള ഐക്യപ്പെടലിന്റെ പ്രതിഫലനം കൂടിയാണെന്ന് മന്ത്രി പി രാജീവ് ഇരുവരെയും അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു. വയനാടിലെ നിരവധി കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്ന ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളിയാകുന്നതിൽ അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..