ബ്രസീലിയ> പ്രശസ്ത ബ്രസീലിയൻ ബോഡീബിൽഡര്‍ ജോസ് മാതേയൂസ് കോറിയ സിൽവ (28) കുഴഞ്ഞുവീണ് മരിച്ചു. ജിമ്മിൽ വ്യായാമം ചെയ്തുകൊണ്ടിരിക്കെയായിരുന്നു അന്ത്യം. സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് അടക്കം നിരവധി മത്സരങ്ങളിൽ വിജയിയായ സിൽവക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
സെപ്തംബറിൽ ബ്രസീലിൽ പത്തൊമ്പതുകാരനായ ബോഡീബിൽഡറും വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതംവന്ന് മരിച്ചിരുന്നു.
Highlights : വ്യായാമത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..