27 December Friday

പവർ ഗ്രൂപ്പ് 
വിചാരിച്ചതിനേക്കാൾ ശക്തം: 
ജോഷി ജോസഫ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024


കൊച്ചി
സിനിമാ മേഖലയിലെ പവർ ഗ്രൂപ്പ്‌ വിചാരിച്ചതിനേക്കാൾ ശക്തമാണെന്ന്‌ സംവിധായകൻ ജോഷി ജോസഫ്. വലിയ മാഫിയയാണ്‌ ഇതിനുപിന്നിൽ പ്രവർത്തിക്കുന്നതെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു.  ചലച്ചിത്ര അക്കാദമി ചെയർമാൻസ്ഥാനത്തുനിന്ന്‌ രഞ്ജിത്തിന്റെ രാജി അനിവാര്യമായതാണ്‌. രഞ്ജിത്തിന്റേത്‌ സ്വമനസ്സാലെയുള്ള രാജിയാണെന്ന് കരുതുന്നില്ല. മാപ്പ് പറഞ്ഞെങ്കിൽ പിന്മാറാൻ ഇന്നലെവരെ ശ്രീലേഖ മിത്ര തയ്യാറായിരുന്നു. 

കണ്ട കാര്യം സാക്ഷ്യപ്പെടുത്തുകയാണ് താൻ ചെയ്തത്‌. അതിന് എന്ത്‌ വിലകൊടുക്കാനും തയ്യാറാണ്. ഇപ്പോൾ ഈ സംഭവങ്ങളെല്ലാം ഒരുത്തിരിഞ്ഞത് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതുകൊണ്ടാണെന്നും ജോഷി ജോസഫ് മാധ്യമങ്ങളോട്‌ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top