22 November Friday

ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: റെയിൽവേയിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

തിരുവനന്തപുരം > ആമയിഴഞ്ചാന്‍ തോട് അപകടത്തില്‍ മരിച്ച ജോയിയുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. തിരുവനന്തപുരം സെൻട്രൽ റെസിൽവേ സ്റ്റേഷനിലേക്കാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. റെയിൽവേയുടെ മനുഷ്യത്തരഹിതമായ നടപടികൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് തുടക്കം മാത്രമാണ് ഈ പ്രതിഷേധമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജുഖാൻ പറഞ്ഞു. 
 
നിറയെ മാലിന്യങ്ങൾ ഉള്ള അപകടം നിറഞ്ഞ തോട്ടിലേക്ക് യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെ തൊഴിലാളികളെ ശുചീകരണത്തിന് നിയോഗിച്ച റെയിൽവേക്ക്  ഈ മരണത്തിന്റെ പ്രാഥമികമായ ഉത്തരവാദിത്തമുണ്ടെന്നും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും സ്ഥലം എംപിയും ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top