തിരുവനന്തപുരം > കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ ജൂനിയർ ഡോക്ടർമാർ ഇന്ന്പണിമുടക്കും. വാർഡ് ഡ്യൂട്ടി എടുക്കാതെയും ഒ പി പൂർണമായി ബഹിഷ്കരിച്ചുമാണ് സംസ്ഥാനത്തെ പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും പ്രതിഷേധിക്കുന്നത്. സമരത്തിൽ നിന്ന് അത്യാഹിത വിഭാഗത്തെയും പ്രസവരോഗ വിഭാഗത്തെയും ഒഴിവാക്കിയിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന്കരിദിനമായി ആചരിക്കാനും ഡോക്ടർമാർ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 18 മുതൽ 31 വരെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും കെജിഎംഒഎ സുരക്ഷാ ക്യാമ്പയിൻ നടത്തുകയും ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..