23 December Monday

ജസ്റ്റിസ്‌ അലക്സാണ്ടർ തോമസ് 
മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

തിരുവനന്തപുരം> മനുഷ്യാവകാശ കമീഷൻ അധ്യക്ഷനായി ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ്   അലക്സാണ്ടർ തോമസിനെ നിയമിച്ചുള്ള വാറന്റിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. സംസ്ഥാന സർക്കാർ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും.

ആഗസ്ത്‌ ഒന്നിന് രാവിലെ 10ന് കമീഷൻ ആസ്ഥാനത്തെത്തി അദ്ദേഹം ചുമതലയേൽക്കും. 2023 മെയ് 31ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് വിരമിച്ചശേഷം കമീഷന് അധ്യക്ഷനുണ്ടായിരുന്നില്ല. ജുഡീഷ്യൽ അംഗം കെ ബൈജുനാഥാണ് അധ്യക്ഷന്റെ ചുമതല വഹിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top