14 November Thursday

ചൈൽഡ് സീറ്റ് തൽക്കാലം നിർബന്ധമാക്കില്ല: ​ഗതാ​ഗത മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

തിരുവനന്തപുരം > കാറുകളിൽ ചൈൽഡ് സീറ്റ് തൽക്കാലം നിർബന്ധമാക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കുട്ടികളാക്കായുള്ള പ്രത്യേക സീറ്റ് സംവിധാനം കേരളത്തില്‍ ലഭ്യമല്ലെന്നും 14 വയസ്സുവരെയുള്ള കുട്ടികളെ കാറിന്റെ പിന്‍സീറ്റില്‍ ഇരിത്തണമെന്നും ഗതാഗത മന്ത്രി നിര്‍ദേശിച്ചു.

കുട്ടികളുടെ സുരക്ഷ പ്രധാനമാണ്. കുട്ടികളെ പുറകിൽ ഇരുത്തണമെന്നതാണ് നിയമം. കുഞ്ഞുങ്ങൾക്ക് ഹെൽമറ്റ് വേണമെന്നു പറയുന്നത് അവരുടെ സുരക്ഷക്ക് വേണ്ടിയാണ്. കുട്ടികളുടെ ജീവന് വിലനൽകുന്ന രക്ഷിതാക്കൾ അത് പാലിക്കുന്നുണ്ട്. മോട്ടോർ വെഹിക്കിൾ ആക്ടിൽ പറഞ്ഞ കാര്യമാണ് ഗതാഗത കമീഷണർ പറഞ്ഞത്. അതിനെ ബോധവത്കരണത്തിന്റെ ഭാ​ഗമായി കണ്ടാൽ മതി. നിയമം കർശനമായി അടിച്ചേൽപ്പിക്കില്ലെന്നും പിഴ ചുമത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top