22 December Sunday

നവലിബറൽ നയങ്ങൾ സാധാരണക്കാരുടെ ജീവിതം ക്ലേശകരമാക്കും: ഡോ. കെ ഹേമലത

സ്വന്തം ലേഖികUpdated: Friday Nov 15, 2024

തിരുവനന്തപുരം> നവലിബറൽ നയങ്ങൾ കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങൾക്കും ലാഭേച്ഛയ്ക്കും വേണ്ടിയുള്ളതാണെന്ന്‌ അത്‌ സാധാരണക്കാരന്റെയും തൊഴിലാളികളുടെയും ജീവിതം ക്ലേശകരമാക്കുന്നുവെന്നും സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ്‌ ഡോ. കെ ഹേമലത. പൊതുമേഖലാ -സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഫീസർമാരുടെ സംഘടനയായ സ്പാറ്റൊയുടെ രജത ജൂബിലി സംസ്ഥാന സമ്മേളനത്തിന്‌ മുന്നോടിയായി സംഘടിപ്പിച്ച "നവലിബറൽ കാലത്തെ ഇന്ത്യൻ തൊഴിൽ രംഗവും സാമൂഹ്യ സുരക്ഷയും' എന്ന സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.

മുതലാളിത്ത വർഗത്തിന്റെ ലാഭം നിലനിർത്തുകയാണ്‌ നവലിബറൽ നയങ്ങൾ നടപ്പാക്കിക്കൊണ്ട്‌ കേന്ദ്രസർക്കാർ ചെയ്യുന്നത്‌. ഇതിലൊരു രാഷ്‌ട്രീയ വശം കൂടിയുണ്ട്‌. സാധാരണ തൊഴിലാളികളെ മാത്രമല്ല ഉദ്യോഗസ്ഥരെയും ഈ നയങ്ങൾ ബാധിക്കുമെന്നും അവർ പറഞ്ഞു. സിഐടിയു ദേശീയ കൗൺസിൽ അംഗം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായി. സ്പാറ്റൊ സംസ്ഥാന പ്രസിഡന്റ് വി സി ബിന്ദു അധ്യക്ഷയായി. സെമിനാറിൽ എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി  ശശിധരൻ, സ്പാറ്റൊ ജനറൽ സെക്രട്ടറി ആനക്കൈ ബാലകൃഷ്ണൻ, സ്പാറ്റൊ സ്റ്റേറ്റ് സെക്രട്ടറി എസ് ബി ബിജു, ജില്ലാ സെക്രട്ടറി ഡോ. ടി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top