25 December Wednesday

യുഡിഎഫ്‌ പരിശോധന തടഞ്ഞത്‌ ഭയം കാരണം: കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

കൽപ്പറ്റ> യുഡിഎഫിന്‌ ഭയമായതിനാലാണ്‌ പാലക്കാട്ടെ പൊലീസ്‌ പരിശോധനയെ എതിർത്തതെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു.  സംശയം വന്നാൽ പൊലീസ്‌ പരിശോധന നടത്തും. അതിനെന്തിനാണ്‌ ഇത്ര ബഹളം?- കെ കെ ശൈലജ മാധ്യമങ്ങളോട്‌ പറഞ്ഞു.  

കാര്യമായ ഭയം യുഡിഎഫിനുണ്ട്. തെരഞ്ഞെടുപ്പിൽ യുഡിഎഫ് പണം ഒഴുക്കാറുണ്ട്.  ഇത്തരം പരിശോധനകളും സാധാരണയാണ്‌. ആ ഹോട്ടലിലുണ്ടായിരുന്ന ടി വി രാജേഷിന്റെ മുറിയും പരിശോധിച്ചു. റെയ്‌ഡിൽ പക്ഷപാതിത്വമുള്ളതായി തോന്നിയില്ല. തെരഞ്ഞെടുപ്പിന്റെ ഭാഗമായി കള്ളപ്പണം നേരത്തെ പിടിച്ചിട്ടുണ്ട്. പണം ഒഴുകുന്നുണ്ടെങ്കിൽ അത് പരിശോധിക്കാനുള്ള ഉത്തരവാദിത്വം പൊലീസിനുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.
‍‌‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top