29 December Sunday

കെ കെ ശൈലജ അയര്‍ലണ്ട് ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2019

തിരുവനന്തപുരം > അയര്‍ലണ്ട് ആരോഗ്യ വകുപ്പ് മന്ത്രി ജിം ഡാലിയുമായി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി. ആയുഷ്, ആയുര്‍വേദ മേഖലകളുടെ ശാക്തീകരണവും ഉഭയകക്ഷി കരാറുള്‍പ്പെടെയുള്ള സാധ്യതകളും ചർച്ച നടത്തി. അയര്‍ലണ്ടില്‍ സേവനം അനുഷ്ഠിക്കുന്ന നഴ്‌സ്മാരുടെ സേവനം സംബന്ധിച്ച വിഷയങ്ങള്‍, സേവനമേഖല മെച്ചപ്പെടുത്തുന്നതിനുള്ള ഉപരിസാധ്യതകള്‍, ജീവിതശൈലി രോഗങ്ങള്‍, അര്‍ബുദ മാനസിക രോഗചികിത്സാ മേഖലകള്‍ തുടങ്ങി ഇതരമേഖലകളില്‍ അയര്‍ലണ്ട് കേരള ബന്ധം ഊട്ടിയുറപ്പിക്കുന്നതു സംബന്ധിച്ചും  സംസാരിച്ചു.

അയര്‍ലണ്ടിലെ മാറ്റര്‍ മിസെറികോര്‍ഡിയ യൂണിവേഴ്‌സിറ്റി ആശുപത്രിയും മന്ത്രിയും സംഘവും സന്ദര്‍ശിച്ച് അവിടത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇന്ത്യന്‍ അംബാസഡര്‍ സന്ദീപ് കുമാര്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. ദിലീപ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top