തിരുവനന്തപുരം> കോണ്‍ഗ്രസില്‍ നിന്നുള്ള തുടര്‍ച്ചയായ കൊഴിഞ്ഞുപോക്കില്‍ നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് കെ മുരളീധരന്‍. പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത് നേതൃത്വം കഴിയുന്നത്ര തടയാന്‍ ശ്രമിക്കേണ്ടതാണ്. സരിന്‍ പോയപ്പോള്‍ കൈപ്പത്തിയില്‍ മത്സരിച്ച മൂന്നാമത്തെയാളാണ് പാര്‍ട്ടി വിട്ടുപോകുന്നത്. ഒരാള്‍ പോകുമ്പോള്‍ ഒരു കുടുംബത്തിന്റെ വോട്ടാണ് പോകുന്നതെന്നും നേതൃത്വം അത് തടയാന്‍ ശ്രമിക്കണമെന്നും മുരളീധരന്‍ ഒരു സ്വകാര്യ മാധ്യമത്തിനോട് പറഞ്ഞു.
സരിന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ പ്രാണി പോയത് പോലെയാണ് എന്ന് പറഞ്ഞ് നിസാരവത്കരിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടുകളോടുള്ള പരോക്ഷമായ വിയോജിപ്പാണ് കെ മുരളീധരന്റെ വാക്കുകളില്‍ ഉള്ളത്. വി ഡി സതീശനും കെ സുധാകരനും പാര്‍ട്ടിയുടെ അന്ത്യം കാണാന്‍ കൊതിക്കുന്നവരാണെന്നും കേരള പ്രാണി കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിക്കുമെന്നുമായിരുന്നു കോണ്‍ഗ്രസ് വിട്ടുവന്ന എ കെ ഷാനിബ് മുമ്പ് കെ സുധാകരന്റെ വാക്കുകളോട് പ്രതികരിച്ചത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി പാര്‍ട്ടിയെ കൈവെടിയുന്നതിലെ ആശങ്കയും അതിനോടുള്ള നേതൃത്വത്തിന്റെ നിസംഗമായ പ്രതികരണത്തോടുള്ള വിയോജിപ്പുമാണ് മുരളീധരന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..