26 November Tuesday

കെ പാനൂർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 20, 2018

കണ്ണൂർ> പൗരാവകാശ പ്രവർത്തകനും  കവി‌യും  ഗദ്യാകാരനുമായ കെ പാനൂർ (കുഞ്ഞിരാമ പാനൂർ)അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു.

കേരളത്തിലെ ആഫ്രിക്ക എന്ന ഒരൊറ്റ കൃതിയിലൂടെ കേരളത്തിലെ ആദിവാസി ജനവിഭാഗത്തെ കുറിച്ചുള്ള വ്യക്തമാ‌യ വിവരങ്ങൾ നൽകിയ വ്യക്തി‌യാണ്.2006ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി‌യിട്ടുണ്ട്.   നക്സൽ ബാരി, ഹാ. കേരളത്തിലെ അമേരിക്ക എന്നിവ‌യാണ് പ്രധാന കൃതികൾ.  

കേരള സർക്കാർ സർവ്വീസിൽ റവന്യൂ വിഭാഗം ജീവനക്കാരനായാണ് ഔദ്യോഗികജീവിതം ആരംഭിക്കുന്നത്.ആദിവാസിക്ഷേമവിഭാഗത്തിൽ സേവനം അനുഷ്ഠിക്കാൻ സ്വയം സന്നദ്ധനായി. കേരളത്തിൽ പലയിടങ്ങളിലായി ആദിവാസി ക്ഷേമപ്രവർത്തനം നടത്തി.  ഡപ്യൂട്ടി കലക്ടറായാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്.

മലയാള കലാഗ്രാമം സ്ഥാപിക്കപ്പെട്ടപ്പോൾ അതിന്റെ രജിസ്ട്രാറായി നിയമിക്കപ്പെട്ടു. പത്തു വർഷത്തോളം ആ പദവി വഹിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top