ന്യൂഡൽഹി
ഭരണഘടനാശിൽപിയായ ഡോ. ബി ആർ അംബേദ്‌കറോട് സംഘപരിവാർ തുടക്കംമുതൽ പുലർത്തുന്ന അസഹിഷ്‌ണുതയാണ് പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് സിപിഐ എം ലോക്‌സഭ കക്ഷിനേതാവ് കെ രാധാകൃഷ്‌ണൻ പറഞ്ഞു. മതവാദവും മനുവാദവും ഭരണഘടനയിൽ ഉൾപ്പെടുത്തണമെന്ന് സംഘപരിവാറിന് താൽപര്യം ഉണ്ടായിരുന്നു; അംബേദ്‌കറാകട്ടെ മനുസ്‌മൃതി കത്തിച്ച ആളും. ജനാധിപത്യ, മതനിരപേക്ഷ ഭരണഘടനയ്‌ക്ക് പിന്നിൽ പ്രവർത്തിച്ച അംബേദ്‌കറെ ആക്ഷേപിക്കുന്ന അമിത്‌ഷായുടെ പരാമർശം കേവലം നാക്കുപിഴയല്ല. അംബേദ്‌കറെ നിഷ്‌പ്രഭനാക്കാനാണ് ആർഎസ്‌എസും ബിജെപിയും ശ്രമിക്കുന്നത്. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ പോലുള്ള പരിഷ്‌കാരങ്ങൾ ഇതിന്റെ ഭാഗമാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് പകരം ഏകാധിപത്യം കൊണ്ടുവരാനാണ് നീക്കം–-കെ രാധാകൃഷ്‌ണൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..