22 December Sunday

എഡിഎമ്മിന്റെ മരണത്തിൽ കളക്ടറോട് പ്രാഥമിക റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്: മന്ത്രി കെ രാജൻ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

തിരുവനന്തപുരം > കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കളക്ടറോട് പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ. നവീൻ ബാബുവിന്റെ മരണം വ്യക്തിപരമായും ദുഃഖം ഉണ്ടാകുന്നു. മോശപ്പെട്ട ഒരു പരാതി ഇതേവരെ ലഭിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ ക്വാട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top