കൽപ്പറ്റ> ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ഏഴ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലായി വിതരണംചെയ്‌ത അരിയിൽ മേപ്പാടിയിൽ മാത്രം എങ്ങനെയാണ് പുഴുവായതെന്ന് മന്ത്രി കെ രാജൻ. ഒക്‌ടോബർ 30നും നവംബർ ഒന്നിനുമായി നൽകിയ അരി പ്രതിഷേധമുയരുംവരെയും മേപ്പാടി പഞ്ചായത്ത് വിതരണംചെയ്‌തിട്ടുമില്ല–- മന്ത്രി കെ രാജൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ദുരന്തബാധിതരെ താമസിപ്പിച്ച കൽപ്പറ്റ മുനിസിപ്പാലിറ്റിക്കും ആറു പഞ്ചായത്തുകൾക്കുമാണ് സർക്കാർ അരി കൈമാറുന്നത്. അത് കൃത്യമായി വിതരണംചെയ്യുക എന്ന ഉത്തരവാദിത്വമാണ് അവർക്കുള്ളത്. തദ്ദേശ സ്ഥാപന സെക്രട്ടറിമാരോട് വിളിച്ച് അന്വേഷിച്ചപ്പോൾ മേപ്പാടിയിലൊഴികെ മറ്റൊരിടത്തും പരാതിയില്ല. സെപ്‌തംബറിലാണ് കിറ്റുകൾ നൽകിയത്. പിന്നീട് അരിച്ചാക്കുകളാണ് കൈമാറിയത്. അരി മോശമാണെങ്കിൽ ചാക്ക് പൊട്ടിച്ച് പാക്കറ്റുകളിലാക്കുമ്പോൾ തന്നെ അറിയും. അന്നൊന്നും പരാതിയുണ്ടായില്ല. ഓണത്തിനുശേഷം സർക്കാർ കിറ്റുകൾ നൽകിയിട്ടില്ല. വസ്‌തുത ഇതായിരിക്കെയാണ് സർക്കാരിനെതിരായ ആക്ഷേപമെന്നും -മന്ത്രി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..